1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Empuraan Trailer Link

Empuraan Trailer: 'രാത്രിയുടെ യാമങ്ങളില്‍ സാത്താനെ ഉണര്‍ത്തിയത് നിങ്ങളാണ്'; ട്രെയ്‌ലര്‍ ലീക്കായതിനു പിന്നാലെ ഔദ്യോഗികമായി പങ്കുവെച്ച് മോഹന്‍ലാല്‍

ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തോടൊപ്പം കേരള രാഷ്ട്രീയവും സിനിമയില്‍ പ്രതിപാദിക്കും

Empuraan, Empuraan Trailer, Empuraan review, Empuraan Trailer Link
Empuraan Trailer

Empuraan Trailer: ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമായ എമ്പുരാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പുലര്‍ച്ചെ ഒരു മണിക്കു ശേഷമാണ് ഓണ്‍ലൈന്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ട്രെയ്‌ലറുകളും റിലീസ് ചെയ്തു. ട്രെയ്‌ലറിലെ ചില ഭാഗങ്ങള്‍ ലീക്കായതിനു പിന്നാലെ ഔദ്യോഗിക ലിങ്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുകയായിരുന്നു. 
 
മാര്‍ച്ച് 20 വ്യാഴാഴ്ച (ഇന്ന്) ഉച്ചയ്ക്കു 1.08 നു ട്രെയ്‌ലര്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 'ഓര്‍ക്കുക, ഈ സമയത്ത് സാത്താനെ വിളിച്ചുവരുത്തിയത് നിങ്ങളാണ്' എന്ന ക്യാപ്ഷനോടെയാണ് ലാല്‍ ട്രെയ്‌ലര്‍ പങ്കുവെച്ചിരിക്കുന്നത്. 
 
നാല് മിനിറ്റോളമാണ് ട്രെയ്‌ലര്‍ ദൈര്‍ഘ്യം. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, സായ്കുമാര്‍ എന്നീ പ്രമുഖരെയെല്ലാം ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. 

ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തോടൊപ്പം കേരള രാഷ്ട്രീയവും സിനിമയില്‍ പ്രതിപാദിക്കും. ആക്ഷന്‍ രംഗങ്ങള്‍ക്കും ട്രെയ്‌ലറില്‍ വലിയ പ്രാധാന്യമുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27 നു വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ദീപക് ദേവിന്റേതാണ് സംഗീതം, ക്യാമറ സുജിത്ത് വാസുദേവ്. ശ്രീ ഗോകുലം മൂവീസും ആശീര്‍വാദ് സിനിമാസുമാണ് നിര്‍മാണം. 
അടുത്ത ലേഖനം
What happened to Lyca Productions:വിടാമുയർച്ചിയും ചതിച്ചു, ഇന്ത്യൻ 3 പെട്ടിയിലാകും, സാമ്പത്തിക പ്രതിസന്ധിയിൽ ലൈക പൂട്ടി?