Empuraan Trailer: അതെന്താ ഉച്ചയ്ക്ക് 1.08 ന്? വെളിപാട് പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ

അതിനിടയിലാണ് പുതിയ നിയമത്തിലെ വെളിപാട് പുസ്തകവുമായി ബന്ധപ്പെട്ടുള്ള ഒരു കണ്ടെത്തല്‍

Empuraan - Mohanlal
രേണുക വേണു| Last Modified ബുധന്‍, 19 മാര്‍ച്ച് 2025 (15:46 IST)
- Mohanlal

Empuraan Trailer: എമ്പുരാന്‍ ട്രെയ്‌ലര്‍ മാര്‍ച്ച് 20 (നാളെ) നു റിലീസ് ചെയ്യും. ഉച്ചയ്ക്ക് 1.08 നാണ് ട്രെയ്‌ലര്‍ റിലീസ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ മോഹന്‍ലാല്‍ ആയിരിക്കും ട്രെയ്‌ലര്‍ ലിങ്ക് പങ്കുവയ്ക്കുക.

അതേസമയം ട്രെയ്‌ലര്‍ പുറത്തുവിടുന്ന സമയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കൃത്യമായി 1.08 PM എന്ന സമയം തന്നെ ട്രെയ്‌ലര്‍ റിലീസിനു തിരഞ്ഞെടുത്തത് എന്തെങ്കിലും ബ്രില്യന്‍സിന്റെ ഭാഗമായാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതിനിടയിലാണ് പുതിയ നിയമത്തിലെ വെളിപാട് പുസ്തകവുമായി ബന്ധപ്പെട്ടുള്ള ഒരു കണ്ടെത്തല്‍. വെളിപാട് പുസ്തകം 1.08 ല്‍ പറയുന്നത് ഇങ്ങനെ, ' ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്.' എല്ലാറ്റിന്റെയും തുടക്കവും അവസാനവും താനാണെന്ന് ദൈവം പറയുന്ന ഭാഗമാണിത്. എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറിലും ഇത്തരത്തില്‍ ചില ബൈബിള്‍ റഫറന്‍സുകള്‍ ഉണ്ടായിരുന്നു. സമാന രീതിയില്‍ എമ്പുരാനിലും കാണുമെന്നാണ് ട്രെയ്‌ലര്‍ സമയം ഡീകോഡ് ചെയ്തു ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :