വിവാദങ്ങള്‍ക്കൊടുവില്‍ 'ഈശോ' തിയേറ്ററുകളിലേക്ക് ഇല്ല, നാദിര്‍ഷ-ജയസൂര്യ ചിത്രം വിറ്റുപോയത് വമ്പന്‍ തുകയ്ക്ക്
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 22 ഏപ്രില്‍ 2022 (14:59 IST)
നാദിര്‍ഷ-ജയസൂര്യ ചിത്രം 'ഈശോ' തിയേറ്ററുകളിലേക്ക് ഇല്ല. ഒടിടി റിലീസിനൊരുങ്ങുന്നു.സോണി ലിവില്‍ വൈകാതെ തന്നെ സിനിമ കാണാനാകും.
സിനിമ മുഴുവന്‍ കണ്ട ശേഷമാണ് സോണി ലിവ് നിര്‍മ്മാതാവിന് വന്‍ ഓഫര്‍ വെച്ചത്. ഉയര്‍ന്ന തുകയ്ക്കാണ് ചിത്രം വിറ്റുപോയത്.
നാദിര്‍ഷയുടേതായി ഒടുവില്‍ റിലീസ് ചെയ്ത കേശു ഈ വീടിന്റെ നാഥനും വമ്പന്‍ തുക നല്‍കി വാങ്ങാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായിരുന്നു. ദിലീപ് ചിത്രം ഹോട്ട്സ്റ്റാര്‍ വന്‍ തുക നല്‍കിയാണ് വാങ്ങിയത്.
വിവാദങ്ങള്‍ക്കൊടുവില്‍ ജയസൂര്യയുടെ 'ഈശോ' സെക്കന്‍ഡ് മോഷന്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ്ലൈന്‍ ഒഴിവാക്കിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.