അനുബന്ധ വാര്‍ത്തകള്‍
- 'ഇവിടത്തെ കൊച്ചിന് സ്കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ'; അനുഭവം പങ്കുവെച്ച് ജയസൂര്യ
- കട്ടപ്പനയിലെ ഋത്വിക് റോഷന് 5 വയസ്സ് , നന്ദി പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്
- ഫോണിലൂടെ സംസാരിച്ച് പ്രണയം പൂവിട്ടു; അയല്‍ക്കാരായി താമസിക്കുമ്പോഴും തങ്ങളുടെ മക്കള്‍ പ്രണയത്തിലാണെന്ന് ഇരുവരുടെയും വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു, ജയസൂര്യ സരിതയെ ജീവിതസഖിയാക്കിയത് ഇങ്ങനെ
- ജയസൂര്യയ്ക്കൊപ്പം ആദ്യമായി മഞ്ജു വാര്യര്‍,'മേരി ആവാസ് സുനോ' ലിറിക്കല്‍ വീഡിയോ സോങ്
- പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുള്ള ദിവസം, കുറിപ്പുമായി സംവിധായകന് പ്രജേഷ് സെന്‍
വിവാദങ്ങള്‍ക്കൊടുവില്‍ ഈശോ റിലീസിന്, കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ട പടം !
വിവാദങ്ങള്‍ക്കൊടുവില്‍ ജയസൂര്യ-നാദിര്‍ഷ ടീമിന്റെ ഈശോ റിലീസിനൊരുങ്ങുകയാണ്.ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള 'ക്ലീന്‍' യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന് നാദിര്‍ഷ പറഞ്ഞു.
'ദൈവത്തിന് നന്ദി. ഒടുവില്‍ സെന്‍സര്‍ ബോര്‍ഡും പറയുന്നു, ഇത് ഒരു കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള ക്‌ളീന്‍ യു ചിത്രമെന്ന്',- നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.
ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ഈ ടൈറ്റില്‍ എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നുവന്നിരുന്നു.സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി നേരത്തെ തന്നെ ഹൈക്കോടതി തള്ളിയിരുന്നു.സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയില്‍ കോടതി വ്യക്തമാക്കിയിരുന്നു.