'ഇവിടത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ'; അനുഭവം പങ്കുവെച്ച് ജയസൂര്യ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (17:19 IST)

സോഷ്യല്‍ മീഡിയയില്‍ സജീവമായ തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മനസിനെ സ്പര്‍ശിച്ച അനുഭവത്തെക്കുറിച്ച് പറയുകയാണ് നടന്‍.

വാഗമണ്ണിലെ ഒരു ചെറിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ അനുഭവമാണ് താരം പങ്കുവെച്ചത്.വീട്ടിലെ കുട്ടിക്ക് സ്‌കൂളില്‍ കൊണ്ടുപോകാനായി തയ്യാറാക്കിയ വിഭവം തനിക്കുകൂടി നല്‍കിയ അവിടത്തെ അമ്മയുടെ സ്‌നേഹം നടന്‍ ചിത്രങ്ങളിലൂടെ പറഞ്ഞു.


'ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ... കൊറച്ച് മോനും കഴിച്ചോ...', എന്ന് പറഞ്ഞു കൊണ്ട് നടന്‍ പങ്കുവെച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി.


മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷത്തിലധികം ലൈക്കുകളും എഴുനൂറിലേറെ കമന്റുകളുമാണ് ജയസൂര്യയുടെ പോസ്റ്റിന് ലഭിച്ചുകഴിഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :