പൊലീസായി മിന്നിക്കാന്‍ ദുല്‍ക്കര്‍, അസാധാരണ ത്രില്ലറെന്ന് റിപ്പോര്‍ട്ട് !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ജനുവരി 2021 (13:24 IST)
ലോക്ക് ഡൗണിനു ശേഷം ആദ്യമായി അഭിനയിച്ചത് ഹേ നാമിക എന്ന തമിഴ് ചിത്രത്തിലാണ്. മാസങ്ങൾക്കു ശേഷം വീണ്ടുമൊരു മലയാള ചിത്രത്തിൽ വേഷമിടാൻ ഒരുങ്ങുകയാണ് ദുൽഖർ. ഇതുവരെ പേരിടാത്ത സിനിമയിൽ പോലീസ് ഉദ്യോഗസ്ഥനായി ആണ് നടൻ അഭിനയിക്കുന്നത്. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരമോ ആയി ഷൂട്ടിംഗ് ആരംഭിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലാണ്.

ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം ഒരു ത്രില്ലറാണ്. അതേസമയം, ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം അഞ്ചു ഭാഷകളിലായി തിയേറ്ററുകളിലെത്തും. പുതുവത്സരദിനത്തിൽ ദുൽഖർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മേഖലയിൽ തന്‍റെ 25 വർഷങ്ങൾ അടുത്തിടെയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് പൂർത്തിയാക്കിയത്. പ്രതി പൂവന്‍ കോഴിയാണ് റോഷൻ ആൻഡ്രൂസിൻറെ ഒടുവിൽ റിലീസായ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :