'ആവശ്യമില്ലാത്ത ശീലമൊന്നും അവനെ പഠിപ്പിക്കേണ്ട'; സിദ്ധിഖിനെ രാത്രി ഫോണില്‍ വിളിച്ച് മമ്മൂട്ടിയുടെ ഉപദേശം

രേണുക വേണു| Last Modified ബുധന്‍, 28 ജൂലൈ 2021 (12:10 IST)

മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ലെഗസിയുമായി അരങ്ങേറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയെ പോലെ മകനും മലയാള സിനിമയുടെ അഭിമാനമായി. മലയാളത്തിനു പുറത്തേക്കും ദുല്‍ഖര്‍ എന്ന താരം വളര്‍ന്നു. മമ്മൂട്ടിയുടെ മകന്‍ ആയതുകൊണ്ട് തന്നെ മലയാളത്തിലും പുറത്തും ദുല്‍ഖറിന് പ്രത്യേക വാല്‍സല്യവും കരുതലും കിട്ടിയിരുന്നു. മമ്മൂട്ടിയുടെ സുഹൃത്തുക്കളെല്ലാം ദുല്‍ഖറിന് പിതൃതുല്യരാണ്. അതിലൊരാളാണ് നടന്‍ സിദ്ധിഖും. ദുല്‍ഖറിനൊപ്പമുള്ള ഏറ്റവും ഹൃദയസ്പര്‍ശിയായ സംഭവത്തെ കുറിച്ച്
സിദ്ധിഖ്
ഒരിക്കല്‍ പങ്കുവച്ചിരുന്നു.

ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖറിന്റെ പിതാവിന്റെ വേഷമാണ്
സിദ്ധിഖ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രീകരണ വേളയില്‍ ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് സിദ്ധിഖ് ഒരു അഭുമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ ഒരു ഭാഗത്ത് സിദ്ധിഖിന്റെ നെഞ്ചോട് ചേര്‍ന്നുകിടന്ന് ദുല്‍ഖര്‍ പൊട്ടിക്കരയുന്ന ഒരു ഭാഗമുണ്ട്. ഉള്ളുലയ്ക്കുന്ന ഒരു സീനായിരുന്നു അതെന്നാണ് സിദ്ധിഖ് പറയുന്നത്.

' ആ സീക്വന്‍സില്‍ നെഞ്ചോടു ചേര്‍ന്ന് നിന്ന് കരയുന്ന രംഗമുണ്ട്. അങ്ങനെ കരയുമ്പോള്‍ അവന്റെ നെഞ്ച് പിടയ്ക്കുന്നത് എനിക്ക് മനസ്സിലാവും. അവന്‍ ശരിക്കും പൊട്ടിക്കരയുകയായിരുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ കഥാപാത്രത്തിലേക്ക് ഇത്രയും ആഴ്ന്നിറങ്ങുമോ എന്ന് ഞാന്‍ അതിശയിച്ചു...,' അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

ഷൂട്ടിങ്ങിന് ശേഷം ആ രംഗം വീണ്ടും എടുക്കണമെന്ന് ക്യാമറമാന്‍ ആവശ്യപ്പെട്ടു. വീണ്ടും ഷൂട്ട് ചെയ്യാന്‍ മാത്രം എന്താണ് പ്രശ്‌നമെന്ന് സിദ്ധിഖ് ക്യാമറമാനോട് ചോദിച്ചു. അത് നിങ്ങള്‍ക്ക് മനസിലാവില്ല എന്നാണ് ക്യാമറമാന്‍ സിദ്ധിഖിന് മറുപടി നല്‍കിയത്. ഇത് താരത്തെ കുഭിതനാക്കി. ഒരിക്കല്‍ കൂടി ആ രംഗം പകര്‍ത്തേണ്ടി വന്നാല്‍ താന്‍ അഭിനയിക്കില്ല എന്ന നിലപാടില്‍ സിദ്ധിഖ് ഉറച്ചു നിന്നു. പുതിയതായിട്ട് വരുന്ന ഒരാളെ ഇങ്ങനെ ടോര്‍ച്ചര്‍ ചെയ്യരുത് എന്ന് ക്യാമറാമാനോട് പ്രതികരിച്ചു. ആദ്യം ചെയ്തപ്പോള്‍ വളരെ ഇമോഷണലായി തന്നെ ദുല്‍ഖര്‍ അത് ചെയ്തിട്ടുണ്ടെന്നും ഒരിക്കല്‍ കൂടി എടുക്കുമ്പോള്‍ അത്ര പെര്‍ഫക്ഷന്‍ വന്നില്ലെങ്കിലോ എന്നും സിദ്ധിഖ് കരുതി. ഒടുവില്‍ സിദ്ധിഖിന്റെ നിര്‍ബന്ധത്തിനു ക്യാമറമാന്‍ വഴങ്ങി.

അന്നത്തെ ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സിദ്ധിഖിന്റെ ഫോണിലേക്ക് മമ്മൂട്ടി വിളിച്ചു. ഷൂട്ടിങ്ങിനിടയില്‍ എന്തിനാണ് ക്യാമറമാനോട് ദേഷ്യപ്പെട്ടതെന്ന് തിരക്കാനായിരുന്നു മമ്മൂട്ടി സിദ്ധിഖിനെ വിളിച്ചത്. സിദ്ധിഖ് നടന്ന സംഭവം വിവരിച്ചു. അപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു; ' നമുക്ക് നമ്മുടെ മക്കളായോണ്ട് തോന്നുന്നതാ, അവര് ചെയ്യും, ചെയ്യുമായിരിക്കും. അങ്ങനെ ചെയ്ത് പഠിക്കട്ടെ. ഒരു ഷോട്ട് ഒരിക്കലേ ചെയ്യൂ എന്ന് നീയായിട്ടു അവനെ ശീലിപ്പിക്കേണ്ട. ഒരു ഷോട്ട് രണ്ടും മൂന്നും തവണ ചെയ്ത് തന്നെ വരട്ടെ,'



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...