കേക്ക് മുറിക്കാന്‍ നില്‍ക്കുന്ന ദുല്‍ഖര്‍; തൊട്ടുപിന്നില്‍ സ്റ്റൈലിഷ് ഫോട്ടോഗ്രാഫര്‍, മകന്റെ ജന്മദിനത്തിലും വാപ്പച്ചി തന്നെ 'മെയിന്‍'

രേണുക വേണു| Last Modified ബുധന്‍, 28 ജൂലൈ 2021 (11:46 IST)

സോഷ്യല്‍ മീഡിയയില്‍ വൈറലായി വീണ്ടും മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്. മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിന ആഘോഷത്തിനിടെയാണ് മമ്മൂട്ടിയുടെ പുത്തല്‍ചിത്രം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ മകനും തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുകയാണ്.

മമ്മൂട്ടിക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് ദുല്‍ഖര്‍ ഇത്തവണയും ജന്മദിനം ആഘോഷിക്കുന്നത്. വീട്ടില്‍ എല്ലാവരും ഒത്തുചേര്‍ന്ന് കേക്ക് മുറിച്ചു. ദുല്‍ഖര്‍ കേക്ക് മുറിക്കാനായി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദുല്‍ഖറിന്റെ പിന്നിലായി ഒരു ഫോട്ടോഗ്രാഫര്‍ നില്‍ക്കുന്നുണ്ട്. ദുല്‍ഖറിന്റെ സ്റ്റൈലിഷ് വാപ്പച്ചി മമ്മൂട്ടി തന്നെ ! ദുല്‍ഖറും മമ്മൂട്ടിയും കറുത്ത ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :