ദൃശ്യം 2 സംവിധായകൻ അഭിഷേക് പഥക്കും നടി ശിവലീകയും വിവാഹിതരാകുന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ജനുവരി 2023 (15:46 IST)
മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷിയാകാനൊരുങ്ങി ബോളിവുഡ്. ബോളിവുഡ് സംവിധായകനായ അഭിഷേക് പഥകും നടി ഒബ്രോയിയുമാണ് ഇക്കുറി വിവാഹിതരാകുന്നത്. ദൃശ്യം 2 എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് അഭിഷേക്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.

ഗോവയിൽ വെച്ച് ഈ വരുന്ന ഫെബ്രുവരിയിരിലാകും വിവാഹം. വിവാഹത്തീയതി എന്നാണെന്ന് വ്യക്തമല്ല. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക. വിദ്യുത് ജാംവാൽ നായകനായ ഖുദാ ഹാഫിസ്1,2 എന്നീ ചിത്രങ്ങളിലെ നായികയാണ് ശിവലീക. ഖുദാഹഫീസിൻ്റെ നിർമാതാക്കളിൽ ഒരാളായിരുന്നു അഭിഷേക്. ഈ ചിത്രത്തിൽ തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും ഇപ്പോൾ വിവാഹത്തിലെത്തിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :