ദൃശ്യം 2 ഒടിടി റിലീസ് വൻ അബദ്ധമോ? ഹിന്ദിയിൽ തരംഗമായി അജയ് ദേവ്ഗണിൻ്റെ ദൃശ്യം 2

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (17:53 IST)
അജയ് ദേവ്ഗൺ നായകനായി അഭിഷേക് പതക് സംവിധാനം ചെയ്ത ദൃശ്യം 2വിന് വൻ വരവേൽപ്പ്. മികച്ച സ്ക്രീൻ കൗണ്ടോടെ എത്തിയ ചിത്രം ആദ്യ ദിനം 15.38 കോടി രൂപയാണ് ബോക്സോഫീസിൽ നിന്നും സ്വന്തമാക്കിയത്. രണ്ടാം ദിനത്തിൽ 21.59 കോടി രൂപയാണ് ചിത്രം നേടിയത്. മൂന്നാം ദിനം ഇത് 27.17 കോടി രൂപയായും ഉയർന്നു.

ഇതോടെ ആദ്യ മൂന്ന് ദിനങ്ങളിൽ നിന്നും 64.14 കോടി രൂപ ചിത്രം സ്വന്തമാക്കി. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ഒരു റീമേയ്ക്ക് ചിത്രത്തിന് ലഭിക്കുന്ന കളക്ഷനിൽ ബോളിവുഡ് വ്യവസായം തന്നെ അമ്പരന്നിരിക്കുകയാണ്.2022ൽ ഹിന്ദി നേടുന്ന രണ്ടാമത്തെ മികച്ച ആദ്യദിന കളക്ഷനാണ് ദൃശ്യം 2 സ്വന്തമാക്കിയത്.

മലയാളത്തിൽ ചിത്രം ഒടിടി റിലീസ് ചെയ്യുകയായിരുന്നു. ലൂസിഫറിന് ശേഷം കാര്യമായ തിയേറ്റർ വിജയമില്ലാത്ത മോഹൻലാൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത് വലിയ അബദ്ധമായി എന്നാണ് ദൃശ്യം 2വിൻ്റെ ഹിന്ദി വേർഷന് ലഭിക്കുന്ന സ്വീകാര്യത കാണിക്കുന്നത്. ഇന്ത്യയിൽ 3302 സ്ക്രീനിലും വിദേശത്ത് 858 സ്ക്രീനിലുമാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :