ഇന്നത്തെ രാക്ഷസന്മാർ ഇങ്ങനെയാണ്: സെയ്ഫ് അലിഖാൻ്റെ രാവണനെതിരായ വിമർശനത്തിൽ ഓം റൗട്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2022 (11:18 IST)
പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷിൻ്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ ട്രോളുകളിൽ നിറഞ്ഞിരിക്കുകയാണ് ചിത്രം. ടീസറിനെതിരെയുള്ള വിമർശനങ്ങളിൽ ചിത്രത്തിലെ സെയ്ഫ് അലിഖാൻ്റെ ലുക്കിനെ പറ്റിയും വിമർശനങ്ങളുണ്ടായിരുന്നു. താടി നീട്ടി കണ്ണെഴുതി മുഗളന്മാരുടെ ലുക്കിലാണ് എന്നാണ് പ്രധാന വിമർശനം. ഇതിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ഓം റൗട്ട്.

തങ്ങൾ രാവണന് ഇക്കാലത്തെ രാക്ഷസമാരുടെ ലുക്കാണ് നൽകിയിരിക്കുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. ഞങ്ങളുടെ രാവണൻ ഇക്കാലത്തെ രാക്ഷസനാണ്. അവൻ ക്രൂരനാണ്. ഇന്നത്തെ കാലത്തെ രാവണൻ എങ്ങനെയാണോ അതാണ് ഞങ്ങൾ കാണീക്കുന്നത്. ചിത്രത്തെ പറ്റി പറയുന്നതെല്ലാം കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. ജനുവരി 2023ൽ സിനിമ കാണുമ്പോൾ ഞാൻ നിങ്ങളെ നിരാശപ്പെടുത്തില്ല. ഓം റൗട്ട് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :