കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 4 മെയ് 2023 (09:23 IST)
ഒരു അഭിനേതാവെന്ന നിലയില്‍ നൂറുശതമാനവും കൃത്യനിഷ്ഠയും ഉത്തരവാദിത്തബോധവും ഉള്ള നടനാണ് ഷൈന്‍ ടോം ചാക്കോ എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. അടുത്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവൃത്തിയുണ്ടെങ്കില്‍ ആദ്യം നടനെ പരിഗണിക്കുമെന്നും 'ലൈവ്'എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ പറഞ്ഞു.
ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിങ്ങിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോ ആയിരിക്കുമെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
'അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ നൂറുശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോം ചാക്കോ',- ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.