കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 2 മെയ് 2023 (11:18 IST)
സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ്, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വി കെ പ്രകാശിന്റെ 'ലൈവ്' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രൈലര്‍ ശ്രദ്ധ നേടുന്നു.
വ്യാജ വാര്‍ത്തകള്‍ ഒരു സ്ത്രീയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു അതിനെതിരെ അവരുടെ പോരാട്ടവും കൂടിയാണ് സിനിമ പറയുന്നത്.
ഫിലിംസ്24 ഉം ദര്‍പണ്‍ ബംഗേജയും അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദര്‍പണ്‍ ബംഗേജയും നിതിന്‍ കുമാറും ചേര്‍ന്നാണ്.മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.