നടൻ ദിലീപ്‌കുമാർ ആശുപത്രിയിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 6 ജൂണ്‍ 2021 (14:33 IST)
മുതിർന്ന ചലച്ചിത്രതാരം ദിലീപ്‌കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 98കാരനായ നടൻ നിരീക്ഷണത്തിൽ കഴിയുകാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.

പതിവ് പരിശോധനകൾക്കായി കഴിഞ്ഞ മാസം ഇതേ ആശുപത്രിയിൽ ദിലീപ് കുമാറിനെ അഡ്‌മിറ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം‌ ഇദ്ദേ‌ഹത്തിന്റെ രണ്ട് സഹോദരന്മാർ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. 1944 ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ദിലീപ്‌കു‌മാർ ദേ‌വ്‌ദാസ്,മുഗൾ ഇ‌ ആസം,രാം ഔർ ശ്യാം തുടങ്ങി എക്കാലത്തെയും മികച്ച ഹിന്ദി ചിത്രങ്ങളിൽ പ്രധാനതാരമായിരുന്നു. 1998ലാണ് ദിലീപ്‌കുമാർ അവസാനമായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :