ആദ്യമായി സിനിമയിലേക്ക് ഒരു അവസരം മണിയിലൂടെ, ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ കണ്ണന്‍ സാഗര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (11:06 IST)

കലാഭവന്‍ മണിയുടെ ഏഴാം ഓര്‍മ്മ ദിനമാണ് ഇന്ന്. തനിക്ക് ആദ്യമായി സിനിമയിലേക്ക് ഒരു അവസരം തുറന്നുതന്നത് മണിയിലൂടെ ആണെന്ന് നടന്‍ കണ്ണന്‍ സാഗര്‍.

'നാടന്‍ മനുഷ്യസ്‌നേഹി, നാടന്‍ പാട്ടുകാരന്‍, നാടന്‍ സ്വഭാവം, നാടന്‍ സംസാരം, നാടന്‍ പ്രവര്‍ത്തി, കൂടാതെ സ്വന്തം നാടും നാട്ടുകാരും സ്വത്തായികണ്ട അത്ഭുത പ്രതിഭ, ആ ചാലക്കുടിക്കാരന്‍ ചങ്ങാതി...

എനിക്കാദ്യമായി സിനിമയില്‍ ഒരു അവസരം തരുവാന്‍ പ്രേരിപ്പിച്ച പ്രിയ കലാകാരന്‍, മറക്കില്ല മറക്കാന്‍ കഴിയില്ല,
പ്രാര്‍ത്ഥനകളോടെ, കണ്ണീര്‍ പ്രണാമം... '-നടന്‍ കണ്ണന്‍ സാഗര്‍ കുറിച്ചു.

2016 മാര്‍ച്ച് 6 ന് മണിയുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒരാള്‍ ഒന്നായ പാടിയില്‍ വെച്ചായിരുന്നു ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു മഹാനടന്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :