കോവിഡ് പ്രതിസന്ധി,ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് വിട്ടുനല്‍കി ആര്‍ ആര്‍ ആര്‍ ടീം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (11:32 IST)

രാജ്യം കോവിഡ് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ സിനിമ താരങ്ങള്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മളെല്ലാം കണ്ടത്. അത്തരത്തില്‍ വേറിട്ടൊരു മാതൃകയാകുകയാണ് രാജമൗലിയുടെ 'ആര്‍ ആര്‍ ആര്‍' ടീം. കോവിഡ് വിവരങ്ങള്‍ പങ്കുവെച്ചതിനായി ഒഫീഷ്യല്‍ ട്വിറ്റര്‍ പേജ് വിട്ടു നല്‍കിയിരിക്കുകയാണ് 'ആര്‍ ആര്‍ ആര്‍' അണിയറ പ്രവര്‍ത്തകര്‍. രാജമൗലിയാണ് ഈ കാര്യം അറിയിച്ചത്.

'ഈ സമയം കഠിനമാണ്, ആധികാരിക വിവരങ്ങള്‍ നല്‍കേണ്ട ഈ മണിക്കൂറില്‍ ഞങ്ങളുടെ ടീം അതിനുള്ള ശ്രമം തുടങ്ങുന്നു. ഇനിമുതല്‍ 'ആര്‍ ആര്‍ ആര്‍' ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതിനായി പിന്തുടരാം. നിങ്ങളില്‍ കുറച്ചുപേര്‍ക്കെങ്കിലും സഹായമെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും'-രാജമൗലി കുറിച്ചു.


21 ഒക്ടോബര്‍ 13 ന് സിനിമ റിലീസ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ജോലികള്‍ പുരോഗമിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :