ലഹരിമരുന്ന് കേസ്: സാറാ അലിഖാനും ദീപികയും അടക്കം 4 പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (18:41 IST)
സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരങ്ങളായ പദുക്കോൺ, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.സെപ്‌റ്റംബർ 25ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് സമന്‍സ് അയച്ചത്. മയക്കുമരുന്ന് കേസിൽ ഇതാദ്യമായാണ് ബോളിവുഡിലെ ഒന്നാം നിര താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള റിയ ചക്രബർത്തിയിൽ നിന്നാണ് ദീപിക പദുക്കോണുമായി ബന്ധപ്പെട്ട
വിവരങ്ങള്‍ ലഭിച്ചത്. റിയയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്ന് അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഇതിൽ ദീപികയുടെ ടാലന്റ് മാനേജരായിരുന്ന കരീഷ്മ ദീപിക ലഹരിമരുന്ന് ആവശ്യപ്പെടുന്നതായി സൂചന നൽകുന്ന ചാറ്റുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :