നായകനായും വില്ലനായും ഷാറുഖ് ഖാൻ: ആറ്റ്‌ലി ചിത്രത്തിൽ ഡബിൾ റോൾ!

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (16:59 IST)
ഷാറുഖ് ഖാന്റെ തിരിച്ചുവരവിന് കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷത്തിന് വഴിയൊരുക്കി പുതിയ റിപ്പോർട്ട്. സംവിധായകൻ ആറ്റ്‌ലി ഒരുക്കുന്ന ചിത്രത്തിൽ ഷാറുഖ് ഖാൻ നായകനായി എത്തുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ നായകനായും വില്ലനായും ഷാറുഖ് തന്നെ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഒരു ഏജന്‍സിയുടെ അന്വേഷണ ഉദ്യോഗസ്ഥനായും വില്ലനായുമാണ് ഷാരൂഖ് വേഷമിടുക എന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ആറ്റ്‌ലി മുൻപ് സംവിധാനം ചെയ്‌ത മെർസൽ,ബിഗിൽ,തെറി എന്നീ ചിത്രങ്ങളിലും താരങ്ങൾക്ക് ഇരട്ടവേഷം ആയിരുന്നു.

ആറ്റ്‌ലി ഒരുക്കുന്ന ഷാറുഖ് ചിത്രത്തിൽ ദീപികയായിരിക്കും നായികയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഓം ശാന്തി ഓം, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ദീപിക-ഷാരൂഖ് ജോഡി വീണ്ടും ഒന്നിക്കുന്നത്. സീറോ ആണ് ഷാറുഖിന്റെ അവസാനമായി തിയേറ്ററുകളിൽ എത്തിയ സിനിമ. ചിത്രത്തിന്റെ പരാജയത്തെ തുടർന്ന് ഷാറുഖ് അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു.സിദ്ധാര്‍ത്ഥ് ആനന്ദ് ത്രില്ലര്‍ ചിത്രവും രാജ് കുമാര്‍ ഹിരാനി ഒരുക്കുന്ന പുതിയ ചിത്രവുമാണ് ഷാറുഖിന്റെ അടുത്ത പ്രൊജക്‌ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :