ഷൈന്‍ ടോം ചാക്കോയുടെ ആദ്യ തെലുങ്ക് സിനിമ,ആക്ഷനില്‍ തിളങ്ങി നാനി,ദസറ ടീസര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ജനുവരി 2023 (17:26 IST)
നാനിയും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് ദസറ.ഗ്രാമീണ ആക്ഷന്‍ ഡ്രാമയാണ് ചിത്രം.സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോയുടെ ആദ്യ തെലുങ്ക് സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.
നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. തീയേറ്ററുകളില്‍ എത്തിയ ശേഷം ആണ് നെറ്റ്ഫ്‌ലിക്‌സ് എത്തുന്നത്.

പ്രകാശ് രാജ്, സമുദ്രക്കനി, ദീക്ഷിത് ഷെട്ടി, മീര ജാസ്മിന്‍, റോഷന്‍ മാത്യു, രാജേന്ദ്ര പ്രസാദ്, സായ് കുമാര്‍, സറീന വഹാബ്, ഷംന കാസിം, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. നവീന്‍ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ദസറ മാര്‍ച്ച് 30 ന് തിയേറ്ററുകളില്‍ എത്തും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :