കെ ആര്‍ അനൂപ്|
Last Modified വെള്ളി, 17 ജൂണ്‍ 2022 (17:19 IST)
മലയാളി താരം ദര്‍ശന രാജേന്ദ്രന്റെ ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്നു. ബേസില്‍ ജോസഫ്, റോഷന്‍ മാത്യു,ലിയോണ ലിഷോയ് തുടങ്ങിയ സിനിമ സുഹൃത്തുക്കളും ദര്‍ശനയ്ക്ക് പിറന്നാളാശംസകളുമായി എത്തി. 17 ജൂണ്‍ 1988ന് ജനിച്ച താരത്തിന് 34 വയസ്സ് പ്രായമുണ്ട്.
2014-ല്‍ പുറത്തിറങ്ങിയ 'ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു' എന്ന സിനിമയിലൂടെയാണ് ദര്‍ശന അഭിനയജീവിതം തുടങ്ങിയത്.മായാനദി,വൈറസ്,വിജയ് സൂപ്പറും പൗര്‍ണ്ണമിയും, കൂടെ, തുറമുഖം,സി യൂ സൂണ്‍, ആണും പെണ്ണും, ഹൃദയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.ഇരുമ്പു തിരൈ, കവന്‍ തുടങ്ങിയ തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.
ടോവിനോയുടെ കൂടെ അഭിനയിച്ച ഡിയര്‍ ഫ്രണ്ട് ആണ് ദര്‍ശനയുടെ ഒടുവില്‍ റിലീസായ ചിത്രം.