'മറക്കാനാവാത്ത ദിനം'; പ്രിയദര്‍ശന്റെ വീട്ടില്‍ യുവതാരങ്ങള്‍, പുതിയ സിനിമയുടെ ചിത്രീകരണം ഉടന്‍

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 14 ജൂണ്‍ 2022 (09:05 IST)

പ്രിയദര്‍ശന്റെ ത്രില്ലര്‍ ചിത്രം അണിയറയിലൊരുങ്ങുന്നു. മലയാളത്തിലെ യുവതാരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ ചിത്രത്തിലുണ്ടാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഷെയ്ന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും പ്രിയദര്‍ശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.സിദ്ദിഖും ചിത്രത്തിലുണ്ടാകും എന്നാണ് കേള്‍ക്കുന്നത്.
പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്നാണ് ഷൈന്‍ ടോം ചാക്കോ അറിയിച്ചു. എറണാകുളവും തൊടുപുഴയുമാണ് ലൊക്കേഷനുകള്‍. നിര്‍മ്മാണത്തിലും പ്രിയദര്‍ശന്‍ പങ്കാളിയാകുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.


ടൈറ്റില്‍ പ്രഖ്യാപനം വൈകാതെ പ്രതീക്ഷിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :