അഭിറാം മനോഹർ|
Last Modified ബുധന്‍, 22 ജൂണ്‍ 2022 (16:58 IST)
തമിഴകത്തിന് മാത്രമല്ല മലയാളികളുടെയും പ്രിയതാരമാണ് ദളപതി വിജയ്. മമ്മൂട്ടിക്കും മോഹൻലാലിനും ലഭിക്കുന്നത് പോലെ കേരളത്തിൽ വമ്പൻ വരവേൽപ്പ് ലഭിക്കുന്ന അന്യഭാഷാതാരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് വിജയ്ക്ക് തന്നെയാണെന്ന് ഓരോ വിജയ് പടത്തിനും കേരളത്തിൽ ലഭിക്കുന്ന വരവേൽപ്പ് തന്നെ തെളിവ് നൽകുന്നു.
ഇപ്പോഴിതാ വിജയ് ആരാധകർ ആഘോഷമായി കൊണ്ടാടുന്ന തങ്ങളുടെ പ്രിയതാരത്തിൻ്റെ പിറന്നാനാളിൽ ശ്രദ്ധ നേടുകയാണ് കേരളത്തിൽ നിന്നുള്ള ഒരു വിജയ് ഫാൻ ഗേളിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഒരു ദളപതി ഫാൻഗേളിൻ്റെ കഥ എന്ന ടൈറ്റിലോട് കൂടി ഒരു കോമിക് കഥ തന്നെ ഒരുക്കിയിരിക്കുകയാണ് ദളപതിയുടെ ആരാധികയായ അഭിരാമി രാധാകൃഷ്ണൻ.
താൻ കടുത്ത വിജയ് ആരാധികയാണെന്ന് അറിയാവുന്ന സുഹൃത്തുക്കൾ അണ്ണൻ്റെ പിറന്നാളിന് നീ എന്ത് സമ്മാനമാണ് നൽകാൻ പോകുന്നത് എന്ന് ചോദിച്ചതാണ് ഈ കോമിക് ബുക്കിൻ്റെ രൂപികരണത്തിലേക്ക് എത്തിച്ചതെന്ന് അഭിരാമി പറയുന്നു. ചെറുപ്പത്തിലെ റൊമാൻ്റിക് ഹീറോയോട് തോന്നിയ കൗതുകം, ആക്ഷൻ ഹീറോയോട് തോന്നിയ ആരാധന. പിന്നീട് ഓരോ റിലീസും ആഘോഷമാക്കുന്ന ഫാൻഗേളിലേക്കുള്ള വളർച്ച എന്നിവയാണ് കോമിക് ബുക്ക് രൂപത്തിൽ അഭിരാമി അവതരിപ്പിക്കുന്നത്. എന്തായാലും വിജയ് ഫാൻ ഗേളിൻ്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.