അനുബന്ധ വാര്‍ത്തകള്‍
- സ്വപ്നയും സന്ദീപും നാഗാലാൻഡിലേയ്ക്ക് കടക്കാൻ പദ്ധതിയിട്ടു
- ഒറ്റദിവസം 28,637 പേർക്ക് കൊവിഡ് ബാധ, 551 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,49,553
- സ്വപ്നയും സന്ദീപുമായി എൻഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു
- സ്ത്രീകൾക്ക് ഏറെ ഇഷ്ടം ഇത്തരം പുരുഷൻമാര, അറിയൂ !
- സ്ഥിരമായി ഇറച്ചി കഴിയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം
അമിതാഭ് ബച്ചനും അഭിഷേകിനും കൊവിഡ്
ബോളിവുഡ് നടൻ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ അർധരാത്രിയോടെ ഇരുവരെയും മുംബൈയിലെ നാനവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം ജയ ബച്ചന്റെയും ഐശ്വശ്വര്യ റായിയുടെയും മകൾ ആരാധ്യയുടെയും പരിശോധന ഫലം നെഗറ്റീവ് ആയി.
അമിതാഭ് ബച്ചനും, അഭിഷേക് ബച്ചനും നേരിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തനിക്ക് കൊവിഡ് ബധിച്ചതായി ഇന്നലെ അർധരാത്രിയോടെ തന്നെ അമിതാബ് ബച്ചൻ ട്വിറ്ററിലൂറ്റെ വെളിപ്പെടുത്തിയിരുന്നു. 10 ദിവസത്തിനുള്ളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ കൊവിഡ് പരിശോധന നടത്തനം എന്നും ട്വീറ്റിൽ അമിതാഭ് ബച്ചൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ തനിയ്ക്കും പിതാവിനും കൊവിഡ് സ്ഥിരീകരിച്ചു എന്ന് അഭിധേക് ബച്ചനും വെളിപ്പെടുത്തി.