ഒരു മോഹൻലാൽ ചിത്രം ചെയ്യുന്നതിനേക്കാൾ ആഹ്‌ളാദം മറ്റെന്താണുള്ളത്? - സിബി മലയിൽ

കെ ആർ അനൂപ്| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2020 (18:22 IST)
മോഹന്‍ലാല്‍ - സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചവയായിരുന്നു. കിരീടം, ഭരതം, ഹിസ് ഹൈനസ്സ് അബ്ദുള്ള, കമലദളം തുടങ്ങി നിരവധി ചിത്രങ്ങൾ. മലയാള സിനിമയെ ഇഷ്ടപ്പെടുന്നവർ എന്നും കാണാൻ കൊതിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഇരുവരും സമ്മാനിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം സിബി മലയിലിനോട് നമ്മളെല്ലാം ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യമാണ് ഇനി എന്നാണ് മോഹൻലാലുമായൊരു സിനിമയെന്ന്. ഈ ചോദ്യത്തിനുള്ള സിബിയുടെ മറുപടി ഇങ്ങനെയാണ്.

കൃത്യമായ ഉത്തരം എൻറെ പക്കലില്ല. അങ്ങനെ സംഭവിക്കണം എന്ന് ആഗ്രഹിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ആര്‍ക്കാണ് അങ്ങനെ ആഗ്രഹിക്കാതിരിക്കാനാവുക? ഒരു സംവിധായകന്‍ എന്ന നിലയില്‍ അതിനേക്കാള്‍ ആഹ്ലാദകരമായ മറ്റെന്താണ് എനിക്കു ആഗ്രഹിക്കാനുള്ളത് ? - പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :