ദശരഥം 2: മോഹൻലാലിന് താൽപ്പര്യമില്ല ?

ജോൺസി ഫെലിക്‌സ്| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2020 (15:47 IST)
- ലോഹിതദാസ് - ടീമിന്റെ എക്കാലത്തെയും മികച്ച സിനിമ ദശരഥമാണെന്ന് അഭിപ്രായമുള്ളവർ ഏറെയാണ്. ഈ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ടാകുമോ? താൻ അങ്ങനെയൊരു ശ്രമം നടത്തിയതായി സിബി മലയിൽ തന്നെ പറയുന്നു.

ദശരഥത്തിന്റെ തുടർച്ചയായി ഒരു പൂർണമായ തിരക്കഥയുമായി മോഹൻലാലിനെ നാലുവർഷം മുമ്പ് സമീപിച്ചിരുന്നു എന്നാണ് സിബിയുടെ വെളിപ്പെടുത്തൽ. "ലാലിന്റെ വാക്കുകൾ തന്നെ കടമെടുത്തു പറയട്ടെ, 'നല്ലതൊക്കെയും സ്വയം സംഭവിക്കയാണ്‌ ചെയ്യുക'. ഇതും നല്ലതാണെങ്കിൽ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് എനിക്കിഷ്ടം" - ഏറ്റവും പുതിയ അഭിമുഖത്തിൽ സിബി മലയിൽ പറയുന്നു.

എന്നാൽ നാലുവർഷം മുമ്പ് പൂർണമായ തിരക്കഥയുമായി സിബി മലയിലിനെ പോലെ ഒരു സംവിധായകൻ സമീപിച്ചിട്ടും ആ പ്രോജക്ട് നടന്നിട്ടില്ലെങ്കിൽ മോഹൻലാലിന് ഇക്കാര്യത്തിൽ താല്പര്യമില്ലെന്നുവേണം മനസിലാക്കാൻ. ദശരഥം പോലെയൊരു ക്ലാസിക്കിന് തുടർച്ചയുണ്ടാകുന്നത്, അതും ലോഹിതദാസ് അല്ലാതെ മറ്റൊരാളുടെ തിരക്കഥയിൽ, മോഹൻലാൽ ഇഷ്ടപ്പെടുന്നില്ല എന്നതാകണം ആ പ്രോജക്ട് യാഥാർഥ്യമാകാത്തത്തിന് പിന്നിലെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :