കമൽഹാസന് സമയമില്ല; വിക്രം, ഇന്ത്യൻ 2 എന്നീ സിനിമകളുടെ ഷൂട്ടിംഗ് ഒരേസമയം !

കെ ആർ അനൂപ്| Last Modified ചൊവ്വ, 24 നവം‌ബര്‍ 2020 (13:39 IST)
ഉലകനായകൻ കമൽഹാസന്റെ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഇന്ത്യൻ 2, വിക്രം. ഈ രണ്ടു ചിത്രങ്ങളും ഒരേസമയം കമൽഹാസൻ അഭിനയിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ലൈക പ്രൊഡക്ഷൻസ് ഇന്ത്യൻ 2-ന്റെ ചിത്രീകരണം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡിസംബറിൽ ഷൂട്ടിംഗ് തുടങ്ങും. അതേസമയം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന വിക്രമും ഡിസംബറിൽ ആരംഭിക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ ഒരേ സമയം ഈ രണ്ട് ചിത്രങ്ങളിലും കമൽഹാസന് അഭിനയിക്കേണ്ടി വരും.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് തന്റെ ഭാഗങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ടീമുകളോട് നടൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :