'പുഷ്‌പ'യിൽ അല്ലു അർജുന്റെ വില്ലനാകാൻ ചിയാൻ വിക്രം !

കെ ആർ അനൂപ്| Last Modified വ്യാഴം, 26 നവം‌ബര്‍ 2020 (18:22 IST)
അല്ലു അർജുനും രശ്‌മിക മന്ദാനയും ഒന്നിക്കുന്ന 'പുഷ്പ'യ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സിനിമാപ്രേമികൾക്ക് ഒരു സന്തോഷ വാർത്തയാണ് ടോളിവുഡിൽ നിന്ന് ലഭിക്കുന്നത്. ചിയാൻ വിക്രം വില്ലനായി ഈ ചിത്രത്തിൽ എത്തുന്നു എന്നാണ് വിവരം. വിജയ് സേതുപതി നെഗറ്റീവ് വേഷത്തിൽ എത്തും എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിലായി ബോബി സിംഹയുടെയും ആര്യയുടെയും പേരുകളാണ് ഉയർന്നുവന്നത്. അതേസമയം ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ഒരു ലോറി ഡ്രൈവറിന്റെ വേഷത്തിലാണ് എത്തുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ജഗപതി ബാബു, ധനഞ്ജയ്, അനസൂയ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. അടുത്തിടെ പുറത്തുവന്ന ഫസ്റ്റ് ലുക്കിൽ
അല്ലു അർജുൻ താടി നീട്ടി വളർത്തി കലിപ്പ് ലുക്കിൽ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :