ഷൂട്ടിങ്ങിനിടെ നടന്റെ തോക്കിൽ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു, സംവിധായകന് ഗുരുതര പരിക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (12:29 IST)
ഷൂട്ടിങ്ങിനിടെ നടന്റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഛായാഗ്രാ‌ഹക മരിച്ചു. ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റു. യുഎസിലെ സാന്റാ ഫെയിൽ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിന്റെ ഇടയിലാണ് അപകടം.

മുതിർന്ന ഹോളിവുഡ് നടൻ അലെക് ബാൾഡ്വിന്നിന്റെ തോക്കിൽ നിന്നുള്ള വെടിയേറ്റാണ് ഛായാഗ്രാഹ ഹലൈന ഹച്ചിൻസ്(42) മരണപ്പെട്ടത്. സംവിധായകൻ ജോയൽ സൂസയ്ക്കും പരിക്കുകളുണ്ട്. ഷൂട്ടിങിന് ഉപയോഗിക്കുന്ന കളി‌ത്തോക്കിൽ നിന്നുള്ള വെടിയാണ് ഇരുവർക്കും ഏറ്റത്.

വെടിയേറ്റ ഹലൈനയെ ന്യൂമെക്‌സികോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംവിധായകൻ ജോയൽ ക്രിസ്റ്റസ് ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :