തീരുമാനമായി, തിങ്കളാഴ്ച മുതല്‍ തിയേറ്ററുകളെല്ലാം തുറക്കും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (14:09 IST)

വീണ്ടും തീയേറ്റര്‍ കാലം വരുന്നു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിങ്കളാഴ്ച മുതല്‍ തീയേറ്ററുകളെല്ലാം വീണ്ടും തുറക്കും. സര്‍ക്കാരുമായി തീയേറ്റര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.സെക്കന്റ് ഷോകള്‍ക്ക് അനുമതി ലഭിച്ചു.

തിയേറ്ററുടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു വിനോദ നികുതിയില്‍ ഇളവ്. ഇത് ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പുനല്‍കി. അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്‌സഡ് ഡെപ്പോസിറ്റിലെ ഇളവ് തുടങ്ങിയ ആവശ്യങ്ങളും തിയേറ്ററുടമകള്‍ മുന്നോട്ടുവെച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :