അനുബന്ധ വാര്‍ത്തകള്‍
- '5 വര്‍ഷം മുമ്പേ സിനിമ നിര്മാണത്തിലേക്കെത്തേണ്ടതായിരുന്നു'; ഉണ്ണി മുകുന്ദന് പറയുന്നു
- ദുൽഖറിനൊപ്പം ബിഗ് സ്ക്രീനിൽ ഉണ്ണി മുകുന്ദനും, മേപ്പടിയാനും സല്യൂട്ടും ഒരേദിവസം തിയേറ്ററുകളിൽ
- നയന്‍താരയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് വിക്കി,സ്പെയിന് നിന്നുള്ള പുതിയ ചിത്രങ്ങള്‍
- സാരിയില്‍ തിളങ്ങി നടി മിയ, പുതിയ ചിത്രങ്ങള്‍
- നടന് റഹ്മാന് മുത്തച്ഛനായി ! ആണ്‍കുഞ്ഞിനെ വരവേറ്റ് റുഷ്ദ
'ബ്രൂസ് ലിയുടെ ആക്ഷന്‍ രംഗങ്ങളോട് കടപിടിക്കും';'പുലിമുരുകന്' സംവിധായകന്റെ ആക്ഷന്‍ ത്രില്ലര്‍, ഉണ്ണി മുകുന്ദന്റെ ബിഗ് ബജറ്റ് ചിത്രം
മോഹന്‍ലാലിന്റെ 'പുലിമുരുകന്', മമ്മൂട്ടിയുടെ 'മധുരരാജ' എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന് വൈശാഖ് പുതിയ ചിത്രം ഒരുങ്ങുന്ന.'ബ്രൂസ് ലി' എന്നു പേരു നല്‍കിയിട്ടുള്ള ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകനായി എത്തുന്നത്.
ദേശത്തിനും ഭാഷയ്ക്കും അതിരവരമ്പുകള്‍ ഇല്ലാതെ ഏതു ഭാഷക്കാര്‍ക്കും ദേശക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പോരും വിധത്തിലുള്ള ഒരു ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത് എന്ന് സംവിധായകന് വൈശാഖ് പറഞ്ഞു.
ബ്രൂസ് ലിയുടെ ആക്ഷന്‍ രംഗങ്ങളോട് കടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂര്‍ണ്ണ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും പറഞ്ഞു.
ഉദയകൃഷ്ണനാണ് തിരക്കഥ.വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് ഒരുക്കിയ ഫാമിലി എന്റര്‍ടെയ്നറുകള്‍ ബോക്സോഫീസില്‍ സൂപ്പര്‍ഹിറ്റുകളായി മാറിയിരുന്നു.ഷാജികുമാറാണ് ചായാഗ്രഹണം.
'ഓരോ പ്രവൃത്തിക്കും അനന്തരഫലങ്ങള്‍ ഉണ്ട്' എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. ഉണ്ണി മുകുന്ദന്റെ കൈയ്യില്‍ തോക്കും ഉണ്ടായിരുന്നു.