ഭ്രമയുഗം ടിക്കറ്റിന് വന്‍ ഡിമാന്‍ഡ് ! കേരളത്തിലെ ബുക്കിങ് ആരംഭിച്ചു

ചിത്രത്തിന്റെ കേരളത്തിലെ പ്രീ സെയില്‍ 15 ലക്ഷം കടന്നതായാണ് റിപ്പോര്‍ട്ട്

Bramayugam
രേണുക വേണു| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (19:45 IST)
Bramayugam

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിന്റെ കേരളത്തിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. റിലീസിനു മൂന്ന് ദിനങ്ങള്‍ മാത്രം ശേഷിക്കെയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ, പേടിഎം തുടങ്ങിയ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബുക്കിങ് ആരംഭിച്ചു ആദ്യ മണിക്കൂറില്‍ തന്നെ വന്‍ ഡിമാന്‍ഡാണ് ചിത്രത്തിനു ലഭിക്കുന്നത്.

ചിത്രത്തിന്റെ കേരളത്തിലെ പ്രീ സെയില്‍ 15 ലക്ഷം കടന്നതായാണ് റിപ്പോര്‍ട്ട്. വേള്‍ഡ് വൈഡ് പ്രീ സെയില്‍ 60 ലക്ഷം കടന്നതായും സ്ഥിരീകരിക്കാത്ത കണക്കുകള്‍ ഉണ്ട്. റിലീസ് ആകുമ്പോഴേക്കും പ്രീ സെയില്‍ മൂന്ന് കോടിക്ക് അടുത്തെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തില്‍ അധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ മാത്രം വിറ്റു പോയത്.

ഫെബ്രുവരി 15 നാണ് വേള്‍ഡ് വൈഡായി ഭ്രമയുഗം റിലീസ് ചെയ്യുന്നത്. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തുന്ന ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാകും തിയറ്ററുകളില്‍ എത്തുക. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :