ഇതിഹാസത്തിനൊപ്പം ഞാനും, മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് തിലോത്തമ ഷോം

Mammootty and Tilothama shome
അഭിറാം മനോഹർ| Last Modified ഞായര്‍, 11 ഫെബ്രുവരി 2024 (12:43 IST)
Mammootty and Tilothama shome
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളായ തിലോത്തമ ഷോം. ഇതിഹാസമെന്ന വിശേഷണം പങ്കുവെച്ചാണ് തിലോത്തമ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള നിമിഷങ്ങളെ പറ്റി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

സ്വയം പുനരാവിഷ്‌കരിക്കാനുള്ള ആഗ്രഹവും യുവ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള തുറന്ന മനസും, അത്യാധുനിക സാങ്കേതിക വിദ്യ മനസിലാക്കാനുള്ള ജിജ്ഞാസയും എല്ലാത്തിനുമുപരി ലളിതവുമായ ഒരു മനുഷ്യനൊപ്പം അല്പനേരം പങ്കിടാന്‍ കഴിഞ്ഞു. ഇതിഹാസം മമ്മൂട്ടി എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്. സര്‍, എ ഡെത്ത് ഇന്‍ ദ ഗുഞ്ച്,മണ്‍സൂണ്‍ വെഡ്ഡിംഗ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് തിലോത്തമ ഷോം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :