വടക്കേ ഇന്ത്യൻ താരങ്ങൾക്ക് അരക്ഷിതാവസ്ഥയും അസൂയയും: ഹിന്ദി വിവാദത്തിൽ രാം ഗോപാൽ ‌വർമ

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (18:18 IST)
നടന്മാരായ അജയ് ദേവ്‌ഗണും കിച്ചാ സുദീപും തമ്മിൽ ഹിന്ദി ഭാഷയെ പറ്റി നടക്കുന്ന സംവാദത്തിൽ പ്രതികരണവുമായി സംവിധായകൻ രാം ഗോപാൽ വർമ. വടക്കേ ഇന്ത്യന്‍ താരങ്ങള്‍ക്ക് തെന്നിന്ത്യന്‍ താരങ്ങളോട് അസൂയയുണ്ടെന്നും അവര്‍ അരക്ഷിതാവസ്ഥയിലാണെന്നുമാണ് വിഷയത്തിൽ പ്രതികരിച്ചത്.

വടക്കേ ഇന്ത്യയിലെ താരങ്ങള്‍ക്ക് തെന്നിന്ത്യന്‍ താരങ്ങളോട് അസൂയയാണെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. അവർ ഇപ്പോൾ അരക്ഷിതാവസ്ഥ‌യിലാണ്. കെജിഎഫ് ഹിന്ദി ഡബ്ബിങ് ആദ്യം ദിവസം 50 കോടിയാണ് നേടിയത്. ഇനി വരാനുള്ള ഹിന്ദി സിനിമകളുടെ ആദ്യദിന വരുമാനം എത്രയെന്ന് നമുക്ക് നോക്കാം. രാം ഗോപാൽ വർമ പറഞ്ഞു.

ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നാണ് കിച്ചാ സുദീപ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. പിന്നെ എന്തിനാണ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നുവെ ന്ന് അജയ് ദേവ്‌ഗണും ചോദിച്ചു. ഇതോടെ തർക്കം ചൂട് പിടിച്ചു. അഭിപ്രായങ്ങളുമായി നിരവധിപേർ രംഗത്തെ‌ത്തുകയും ചെയ്‌തു.കര്‍ണാടക മുന്‍മുഖ്യമന്ത്രി കുമാരസ്വാമി കിച്ചാ സുദീപ് പറഞ്ഞതില്‍ തെറ്റില്ലെന്നും നൂറ് ശതമാനം ശരിയാണെന്നും ട്വീറ്റ് ചെയ്തു.

കര്‍ണാടക തക് എന്ന വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനേക്കുറിച്ച് ചോദിച്ചപ്പോളാണ് ഹിന്ദി ദേശീയ ഭാഷയല്ലെന്ന് സുദീപ് പറഞ്ഞത്. ഇതിന് ഹിന്ദിയി‌ൽ ട്വീറ്റ് ചെയ്‌തായിരുന്നു അജയ് ദേവ്‌ഗണിന്റെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :