ആരും കൊതിക്കുന്ന പ്രതിഫലം!രശ്മികയെ പിന്നിലാക്കി തെലുങ്ക് അരങ്ങേറ്റം ഗംഭീരമാക്കാന്‍ ജാന്‍വി

Rashmika Mandanna Janhvi Kapoor
കെ ആര്‍ അനൂപ്| Last Modified ശനി, 10 ഫെബ്രുവരി 2024 (12:13 IST)
Rashmika Mandanna Janhvi Kapoor
തെലുങ്കില്‍ രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് ബോളിവുഡ് താരം ജാന്‍വിക്ക് മുന്നില്‍ ഉള്ളത്.ജൂനിയര്‍ എന്‍ടിആറിന്റെ ബിഗ് ബജറ്റ് ചിത്രം ദേവരയും രാംചരണിന്റെ കരിയറിലെ പതിനാറാം സിനിമയുമാണ് അത്.

ദേവര കൊരട്ടല ശിവയാണ് സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ ലിസ്റ്റില്‍ മുന്നിലെത്താന്‍ ജാന്‍വിക്ക് രണ്ട് സിനിമകള്‍ കൊണ്ട് തന്നെയായി എന്നതാണ് ആരാധകരെ ഞെട്ടിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍താരയ്ക്ക് തൊട്ടു പിന്നില്‍ എത്തിയിരിക്കുകയാണ് നടി.സാമന്ത, ശ്രീലീല, രശ്മിക തുടങ്ങിയ മുന്‍നിര ദക്ഷിണേന്ത്യന്‍ നടിമാരെ താരം പിന്നിലാക്കി.


പത്ത് കോടിയാണ് ജാന്‍വി ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന് ലഭിക്കുന്നത്.ആറ് കോടിയാണ് രാംചരണ്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജാന്‍വിക്കായി ഓഫര്‍ ചെയ്തിരിക്കുന്നത്.

പൂജ ഹെഗ്ഡെ, രശ്മിക മന്ദാന, ശ്രീലീല എന്നിവരെല്ലാം നാല് കോടി രൂപയാണ് പ്രതിഫലം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :