സമൂഹത്തില്‍ നല്ല തിരിച്ചറിവ് സമ്മാനിക്കാന്‍ കെല്‍പ്പുള്ള ഒരു സിനിമയാണ് സൗദി വെള്ളക്ക:ബിനു പപ്പു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (12:42 IST)

സൗദി വെള്ളക്കയില്‍ ബിനു പപ്പു നടന്‍ മാത്രമല്ല ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം വീണ്ടും സംവിധായകന്‍ തരുണിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ച സന്തോഷത്തിലാണ് അദ്ദേഹം.എന്ന വളരെ സത്യസന്ധമായ, സമൂഹത്തില്‍ നല്ല തിരിച്ചറിവ് സമ്മാനിക്കാന്‍ കെല്‍പ്പുള്ള ഒരു സിനിമയാണെന്ന് നടന്‍ പറഞ്ഞു.

'എനിക്ക് തരുണിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എപ്പോഴും ഇഷ്ടമാണ്. തരുണ്‍ സീനുകള്‍ ഷൂട്ട് ചെയ്യുന്നത് വളരെ രസകരമായ രീതിയിലാണ്. അത് ഞാന്‍ ഓപ്പറേഷന്‍ ജാവയില്‍ കണ്ടതാണ്. തരുണിന്റെ സംവിധാനത്തില്‍ എല്ലാം നടീനടന്മാര്‍ക്കും അവരവരുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ സാധിക്കും.

എന്നെ സംബന്ധിച്ചിടത്തോളം സൗദി വെള്ളക്ക എന്ന സിനിമ വളരെ സത്യസന്ധമായ, സമൂഹത്തില്‍ നല്ല തിരിച്ചറിവ് സമ്മാനിക്കാന്‍ കെല്‍പ്പുള്ള ഒരു സിനിമയാണ്'-ബിനു പപ്പു കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :