അമ്മയോളം വളര്‍ന്ന് അജിത്തിന്റെ മകള്‍, ശാലിനിയും അനിയത്തി ശ്യാമിലിയും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (09:01 IST)

മാമാട്ടിക്കുട്ടിയെയും മാളൂട്ടിയായുമൊക്കെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. ശാലിനിയും അനിയത്തി ശ്യാമിലിയും പിന്നെയും ഒത്തിരി സിനിമകള്‍ അഭിനയിച്ചെങ്കിലും ഇരുവരെയും ആ പേരുകളില്‍ വിളിക്കാനാണ് മലയാളികള്‍ക്ക് ഇഷ്ടം. നമ്മുടെയെല്ലാം ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍. ശാലിനിക്കും അവരുടെ മകള്‍ക്കുമൊപ്പം ഉള്ള പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് ശ്യാമിലി.
വനിതാ ദിനത്തോടനുബന്ധിച്ചാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
അജിത്തിനും ശാലിനിയ്ക്കും അനൗഷ്‌ക,ആദ്വിക് എന്നീ പേരുകളുള്ള രണ്ട് മക്കളാണുള്ളത്. അനൗഷ്‌കയും ആദ്വിക്കും വലുതായി എന്നാണ് ആരാധകര്‍ പറയുന്നത്.2015 മാര്‍ച്ച് രണ്ടിനാണ് അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ആദ്വിക് ജനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :