കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 29 ഡിസംബര്‍ 2021 (16:49 IST)
കുഞ്ചാക്കോ ബോബന്‍-ചെമ്പന്‍ വിനോദ് ടീമിന്റെ ഡിസംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഭീമന്റെ വഴി. ഇപ്പോഴിതാ സിനിമ ഒ.ടി.ടിയിലേക്ക്. ഡിസംബര്‍ 30 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു
ഭീമന്റെ വഴി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 'തമാശ' സംവിധായകന്‍
അഷറഫ് ഹംസ ഒരുക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്,ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 40 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.