അനുബന്ധ വാര്‍ത്തകള്‍
- ജീവിതത്തിലെ കൂട്ട്, ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി ഗായത്രി അരുണ്‍, പുതിയ കുടുംബചിത്രങ്ങള്‍ കാണാം
- ഓര്‍ഡിനറിയില്‍ കുഞ്ചാക്കോ ബോബന്റെ നായിക; വിവാഹത്തോടെ സിനിമയില്‍ നിന്ന് ബ്രേക്ക്, ഒരു വര്‍ഷത്തിനു ശേഷം ഡിവോഴ്സ് ! നടി ശ്രിതയുടെ ജീവിതം ഇങ്ങനെ
- 'ഗുണ്ട ജയൻ സിനിമ എഴുതി തുടങ്ങുമ്പോൾ മുതൽ ആഗ്രഹിച്ച പോസ്റ്റർ'; വിജയത്തിൻറെ സന്തോഷം പങ്കുവെച്ച് ജോണി ആന്റണി
- ഭാവനയുടെ തിരിച്ചുവരവ് കേക്ക് മുറിച്ച് ആഘോഷമാക്കി ഷറഫുദ്ദീനും അണിയറപ്രവര്‍ത്തകരും, ചിത്രങ്ങള്‍
- 'എനിക്കീ സിനിമയില്‍ അഭിനയിക്കണം',ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴും കെപിഎസി ലളിത പറഞ്ഞെന്ന് സത്യന് അന്തിക്കാട്
ഭാവനയുടെ പുതിയ ചിത്രം, നടി ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ ഇനി വൈകില്ല !
ഭാവന മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ടൈറ്റില്‍ പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ പങ്കുവച്ചിരുന്നു. ഷറഫുദ്ദീന് ആണ് നായകന്.
അഞ്ചര വര്‍ഷത്തോളമായി മോളിവുഡില്‍ നടി ഒരു ചിത്രം ചെയ്തിട്ട്.
ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
നവാഗത സംവിധായകന് ആദില്‍ മൈമൂനത്ത് അഷ്റഫ് ഒരുക്കുന്ന ചിത്രം
ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു.
സിനിമയുടെ സംവിധായകന് തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.
ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.