അനുബന്ധ വാര്‍ത്തകള്‍
- ഉണ്ണിമുകുന്ദന്റെ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 'മേപ്പടിയാന്' ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്
- 'മേപ്പടിയാന്' ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്, റിലീസ് ഡേറ്റ് മോഹന്‍ലാല്‍ പ്രഖ്യാപിക്കും
- സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍, കുറിപ്പ്
- 'മരക്കാര്‍ ബാഹുബലിയെ പോലെ പന വളച്ചു പറന്നിറങ്ങി വൈസ്രോയിയെ കൊന്നില്ല', കുറിപ്പുമായി സംവിധായകന് അഖില്‍ മാരാര്‍
- മരക്കാറിലെ 'തങ്കുടു', പ്രഭുവിനൊപ്പം അര്ജുന് നന്ദകുമാര്‍
മരക്കാര്‍ ഒ.ടി.ടി ആയിരുന്നുവെങ്കില്‍ നല്ലൊരു തീയേറ്റര്‍ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു:ബെന്യാമിന്‍
മരക്കാര്‍ തീയേറ്ററില്‍ എത്തും മുന്‍പ് മൂന്ന് തവണ കണ്ടു വെന്നും കഴിഞ്ഞ വര്‍ഷത്തെ ജൂറി അംഗം എന്ന നിലയില്‍ തീയേറ്ററില്‍ തന്നെ കാണാന്‍ അവസരം കിട്ടിയതെന്ന് ബെന്യാമിന്‍ പറയുന്നു. ഒ.ടി.ടിയിലായിരുന്നു എങ്കില്‍ നല്ല ഒരു തീയേറ്റര്‍ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'മരക്കാര്‍ തീയേറ്ററില്‍ എത്തും മുന്‍പ് മൂന്ന് തവണ ആ ചിത്രം തീയേറ്ററില്‍ തന്നെ കാണാന്‍ അവസരം കിട്ടിയ ഒരാളാണ് ഞാന്‍ ( കഴിഞ്ഞ വര്‍ഷത്തെ ജൂറി അംഗം എന്ന നിലയില്‍ ) നിശ്ചയമായും അതൊരു തീയേറ്റര്‍ മൂവി തന്നെയാണ്. OTT യില്‍ ആയിരുന്നു എങ്കില്‍ നല്ല ഒരു തീയേറ്റര്‍ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു. VFX സാങ്കേതിക വിദ്യകള്‍ ഇത്ര മനോഹരമായി ഇതുവരെ മറ്റൊരു മലയാളസിനിമയിലും ഉള്‍പ്പെടുത്തിയിട്ടില്ല. നല്ല ഒരു പ്രിയദര്‍ശന്‍ ചിത്രം നഷ്ടപ്പെടുത്തരുത്. ചിത്രത്തിന് ആശംസകള്‍'- ബെന്യാമിന്‍ കുറിച്ചു.