പോലീസ് പിടിയില്‍ ദുല്‍ഖറും കല്യാണിയും, 'വരനെ ആവശ്യമുണ്ട്' മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ജൂലൈ 2021 (10:57 IST)

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പുതിയ മേക്കിങ് വിഡിയോയാണ് ശ്രദ്ധ നേടുന്നത്. ദുല്‍ഖറിനൊപ്പം കല്യാണി പ്രിയദര്‍ശന്‍ സിജു വില്‍സണ്‍ എന്നിവരാണ് ഈ രംഗത്തില്‍ കാണാനാകുന്നത്. സിജു വില്‍സണിനെയിരുന്നു പ്രധാന കഥാപാത്രമായി നിര്‍മാതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ദുല്‍ഖര്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു.പോലീസ് പിടിയില്‍ വീഴുന്ന ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ രസകരമായ വീഡിയോ കാണാം.
ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശന്‍നും വന്‍ താരനിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മടങ്ങിയെത്തിയത് ഈ ചിത്രത്തിലൂടെ ആയിരുന്നു. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :