അനുബന്ധ വാര്‍ത്തകള്‍
- ധ്യാനേ.. ബേസില്‍ ബാറിലല്ല, ഒരു അടിപ്പന്‍ പടത്തിന്റെ അണിയറയിലാണ്, ധ്യാനിന് മറുപടി നല്കി ബെന്യാമിന്
- കണ്ണുവയ്യാതായി പോയി, അല്ലെങ്കില്‍ അവനെ ഞാന്‍ തറപറ്റിച്ചേനെ, ബേസിലിന്റെ ചാറ്റ് പുറത്തുവിട്ട് അജു വര്‍ഗീസ്
- ആഴ്ച തോറും പൊട്ടുന്ന പടം ഇറക്കുന്ന നീ ഇത് പറയരുത്, ധ്യാനിന് സ്പോട്ടിൽ മറുപടി നൽകി ബേസിൽ
- സ്വാമീസ് ലോഡ്ജിലെ സംഭവങ്ങള്‍ അച്ഛന്റെയോ ലാലങ്കിളിന്റെയോ കഥയല്ല: വര്‍ഷങ്ങള്‍ക്ക് ശേഷത്തിനെ പറ്റി വിനീത് ശ്രീനിവാസന്
- പ്രണവ് മോഹന്‍ലാല്‍ ആരാധകരെ.... ഈ അപ്ഡേറ്റ് നിങ്ങള്‍ക്കാണ്,'വര്‍ഷങ്ങള്‍ക്കു ശേഷം' റിലീസിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല !
തിര 2 സംഭവിക്കാം, പക്ഷേ സംവിധാനം ചെയ്യുക വിനീത് ശ്രീനിവാസനാകില്ല, വെബ് സീരീസായി പ്രതീക്ഷിക്കാം
Thira 2
നിലവില്‍ മനസ്സിനെ അലോസരപ്പെടുത്തുന്ന ഡാര്‍ക്ക് പശ്ചാത്തലമുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്നില്ല എന്നതാണ് വിനീത് ശ്രീനിവാസന്റെ തീരുമാനം. തിര 2 എപ്പോള്‍ സംഭവിക്കുമെന്ന ചോദ്യത്തിന് വിനീത് നല്കുന്ന മറുപടിയും ഇത് തന്നെ. എന്നാല്‍ തിരയുടെ ബാക്കി ഭാഗങ്ങള്‍ മറ്റേതെങ്കിലും സംവിധായകന് ചെയ്യുമെന്ന സാധ്യതകളെ വിനീത് തള്ളികളയുന്നില്ല. ധ്യാന്‍ ശ്രീനിവാസനും സിനിമയില്‍ പ്രത്യേകം താത്പര്യമുണ്ട്. എങ്കിലും ധ്യാനും സിനിമ സംവിധാനം ചെയ്യാനിടയില്ല. ഈ സാഹചര്യത്തില്‍ തിരയുടെ തുടര്‍ഭാഗങ്ങള്‍ വെബ് സീരീസായി സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് സിനിമയുടെ തിരക്കഥാകൃത്തായ രാകേഷ് മാന്തോടി പറയുന്നത്.
3 ഭാഗങ്ങളിലായി ചെയ്യാനാണ് പ്ലാന്‍ ചെയ്തതെങ്കിലും തിരയ്ക്ക് തിയേറ്ററുകളിലുണ്ടായ പരാജയം സിനിമയുടെ തുടര്‍ച്ച ചെയ്യുന്നതിനെ ബാധിച്ചെന്നാണ് രാകേഷ് മാന്തോടി പറയുന്നത്. പൃഥ്വിരാജിനെ വെച്ച് തിര 2ന്റെ ടീസര്‍ അടക്കം ആലോചിച്ചിരുന്നതാണ്. എന്നാല്‍ പ്രേക്ഷകര്‍ സിനിമ തള്ളിയതോടെ ഇതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ വെബ് സീരീസുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തിര 2 ചെയ്യാനുള്ള അവസരമാണ്. തിര വെബ് സീരീസായി ചെയ്യുവാന്‍ ആലോചനയുണ്ട്. പുതിയ ഒരു സീരീസായി തന്നെ തിര അവതരിപ്പിക്കാന്‍ ആലോചനയുണ്ട്. എന്നാല്‍ അതിലേക്ക് പൂര്‍ണ്ണമായും കടന്നിട്ടില്ല.ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ രാകേഷ് മാന്തോടി പറഞ്ഞു.