1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. In love, actress Aparna Das and Deepak Parambol even got married

Aparna Das and Deepak Parambol: പ്രണയസാഫല്യം, നടി അപര്‍ണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി

Aparna Das and Deepak Parambol
Aparna Das and Deepak Parambol
നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായി. അപര്‍ണയുടെ കഴുത്തില്‍ ദീപക് താലി ചാര്‍ത്തി.ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
 
നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം.
ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് മനോഹരം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ നായികയായി. ഇതില്‍ ദീപക് പറമ്പോലും അഭിനയിച്ചിരുന്നു.
ബീസ്റ്റ് എന്നാ വിജയ് ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു. തുടര്‍ന്ന് തമിഴില്‍ 'ഡാഡ'എന്നൊരു ചിത്രം ചെയ്തതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.ആദികേശവയിലൂടെ കഴിഞ്ഞ വര്‍ഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം എന്ന സിനിമയാണ് നടിയുടെ ഇനി വരാനിരിക്കുന്നത്.ആനന്ദ് ശ്രീബാലയാണ് നടിയുടെ അടുത്ത ചിത്രം.മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയ്ക്ക് ശേഷം 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിലും ദീപക് അഭിനയിച്ചിട്ടുണ്ട്.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഇത് മമ്മൂക്ക രാജമാണിക്യത്തില്‍ ചെയ്തതാണ്'; 'ആവേശം' റിലീസിനുശേഷം തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍