1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Barroz will start soon

മോഹൻലാലിൻറെ മകൾ വിസ്‌മയ സംവിധാനരംഗത്തേക്ക്, നായകന്‍ മോഹന്‍ലാല്‍ !

ബാറോസ്
മോഹൻലാലിൻറെ മകൾ വിസ്മയ സംവിധാനരംഗത്തേക്ക്. ബറോസ് എന്ന ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്‍ടറായാണ് വിസ്‌മയ സിനിമയില്‍ തുടക്കം കുറിക്കുന്നത്. പ്രത്യേകത, ഈ സിനിമ സംവിധാനം ചെയ്യുന്നതും നായകനായി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. 
 
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം ആയതുകൊണ്ട് ഏറെ പ്രതീക്ഷയിലാണ് സിനിമാ ലോകവും. ഈ സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വിവരം പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ.
 
സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികളെല്ലാം കഴിഞ്ഞു. ഈ വർഷം ചിത്രീകരണം ആരംഭിക്കാമെന്നാണ് വിചാരിക്കുന്നത്. ഫുള്‍ ത്രിഡി ആയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാധാരണ സിനിമ ചെയ്യുന്നത് പോലെയല്ല ഷൂട്ടിംഗ്, ഒരുപാട് വ്യത്യാസമുണ്ട്. സിനിമയിൽ ടെക്‌നീഷ്യന്‍സുള്‍പ്പടെ ഇന്ത്യയ്ക്ക് പുറത്തുനിന്ന് നിരവധി പേര്‍ പ്രവർത്തിക്കുന്നുണ്ടെന്നും ആൻറണി കൂട്ടിച്ചേർത്തു. ജിജോ പുന്നൂസാണ് ബറോസിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വാഗമണ്ണില്‍ അടിച്ചുപൊളിച്ച് പൃഥ്വിരാജ്, ഒപ്പം സുപ്രിയയും അല്ലിയും