മോഹന്‍ലാലിന്റെ കല്യാണത്തിന് ഉപയോഗിച്ച കൂളിംഗ് ഗ്ലാസ്! ബറോസ് പൂജയ്ക്ക് മമ്മൂട്ടി എത്തിയതും അതേ കൂളിംഗ് ഗ്ലാസ് ഇട്ട്
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (11:25 IST)
സിനിമ പോലെ തന്നെ മമ്മൂട്ടിക്ക് വാഹനങ്ങളോടും ഫോട്ടോഗ്രാഫിയോടും കൂളിംഗ് ഗ്ലാസ്സുകളോടും ഒക്കെ പ്രത്യേക ഇഷ്ടമാണ്.1988ല്‍ മോഹന്‍ലാലിന്റെ കല്യാണത്തിന് ഉപയോഗിച്ച കൂളിംഗ് ഗ്ലാസ്സ് വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് പൂജയ്ക്ക് എത്തിയപ്പോഴും മമ്മൂട്ടി ഉപയോഗിച്ചു.
റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുമ്പോഴായിരുന്നു മമ്മൂട്ടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.വെള്ള ജുബ്ബയും മുണ്ടും കണ്ണടയും ഒക്കെ വെച്ചാണ് മോഹന്‍ലാലിന്റെ കല്യാണത്തിന് മമ്മൂട്ടി എത്തിയത്.സംഘം എന്ന സിനിമയില്‍ അഭിനയിച്ചു വരികയായിരുന്നു അദ്ദേഹം ആ സമയത്ത്.
പഴയ കൂളിംഗ് ഗ്ലാസ് മാത്രമല്ല വസ്ത്രങ്ങളും മമ്മൂട്ടി സൂക്ഷിച്ചുവെക്കും.
1993ല്‍ ബോക്‌സര്‍ മുഹമ്മദ് അലിക്കൊപ്പമുള്ള ചിത്രത്തില്‍ മമ്മൂട്ടി ധരിച്ചിരുന്ന ഷര്‍ട്ട് മമ്മൂട്ടി ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് സഞ്ജു ശിവറാം പറഞ്ഞു.