ടോക്കിയോ ഒളിംപിക്‌സ്: നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ വീഴ്ത്തി ഇന്ത്യന്‍ ഹോക്കി ടീം ക്വാര്‍ട്ടറില്‍

രേണുക വേണു| Last Modified വ്യാഴം, 29 ജൂലൈ 2021 (08:12 IST)

ഇന്ത്യയുടെ പ്രതീക്ഷകള്‍ കാത്ത് പുരുഷ ഹോക്കി ടീം. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യന്‍ ഹോക്കി ടീം തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ രണ്ട് ക്വാര്‍ട്ടറുകള്‍ ഗോള്‍ രഹിതമായിരുന്നു. പിന്നീട് ആദ്യ ഗോള്‍ നേടി ഇന്ത്യ ലീഡ് സ്വന്തമാക്കി. വരുണ്‍ കുമാറാണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റി കോര്‍ണറിലൂടെ മൈക്കോ കാസെല്ല അര്‍ജന്റീനയ്ക്കായി സമനില ഗോള്‍ നേടി. 1-1 എന്ന നിലയില്‍ മത്സരം അവസാനിക്കുമെന്ന് തോന്നിയ സമയത്താണ് ഇന്ത്യന്‍ ടീം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.

മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ 58-ാം മിനിറ്റില്‍ വിവേക് സാഗര്‍ നേടിയ ഗോളില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. തൊട്ടടുത്ത മിനിറ്റില്‍ തന്നെ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ മൂന്നാം ഗോളും നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :