അയ്യപ്പനും കോശിയുടെ കന്നഡ റീമേക്ക് വരുന്നു, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 മെയ് 2021 (12:02 IST)

അയ്യപ്പനും കോശിയും നിരവധി ഭാഷകളിലേക്ക് പുനര്‍നിര്‍മ്മിക്കുന്നുണ്ട്. ഹിന്ദി, തെലുങ്ക്, റീമേക്ക് തമിഴ് അവകാശങ്ങള്‍ നേരത്തെ തന്നെ വിറ്റുപോയിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ പതിപ്പ് വരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വന്‍ തുകയ്ക്കാണ് സിനിമയുടെ റീമേക്ക് അവകാശങ്ങള്‍ നള്‍ നിര്‍മാതാക്കള്‍ സ്വന്തമാക്കിയത് എന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് അടുത്തിടെ ആരംഭിച്ചിരുന്നു.പവന്‍ കല്യാണ്‍, റാണ ദഗ്ഗുബതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന റീമേക്കിന് ഇതുവരെയും പേര് നല്‍കിയിട്ടില്ല.സിതാര എന്റര്‍ടൈന്‍മെന്റ്‌സ് ചിത്രം നിര്‍മ്മിക്കുന്നു.

പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ചിത്രം വലിയ വിജയം നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :