വീണ്ടും സിനിമ തിരക്കുകളിലേക്ക് നവ്യ നായര്‍, ദൃശ്യം 2 കന്നഡ റീമേക്ക് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (17:30 IST)

മലയാളികളുടെ പ്രിയതാരമാണ് നവ്യ നായര്‍. വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് നടി. മോഹന്‍ലാല്‍- ജിത്തു ജോസഫ് ചിത്രം
ദൃശ്യം രണ്ട് വലിയ വിജയമായി മാറിയപ്പോള്‍ സിനിമ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. കന്നഡ റീമേക്കിന്റെ പുതിയ വിശേഷങ്ങളാണ് പുറത്തു വരുന്നത്. ഈ സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നടി സജീവമാകാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യം രണ്ട് കന്നഡ പതിപ്പില്‍ നായികയായി നവ്യാ നായര്‍ തിരിച്ചെത്തും.

അതേസമയം തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. നീണ്ട ഇടവേളക്കുശേഷം നവ്യ നായര്‍ വീണ്ടും തിരിച്ചെത്തുമ്പോള്‍ പുതിയ പ്രതീക്ഷകളിലാണ് ആരാധകര്‍. അതേസമയം നവ്യ നായികയായെത്തിയ ഒരുത്തീ ഇതുവരെ പ്രദര്‍ശനത്തിന് എത്തിയിട്ടില്ല.വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വൈകാതെ തന്നെ റിലീസ് പ്രഖ്യാപിക്കാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :