കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 12 ജൂലൈ 2022 (17:29 IST)
ലാൽ ജോസ് കണ്ടെത്തിയ അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ.'എൽസമ്മ എന്ന ആൺകുട്ടി'യിലൂടെയാണ് ആൻ അഭിനയരംഗത്തെത്തിയത്. ഇപ്പോഴിതാ തൻറെ അടുത്ത സുഹൃത്തായ മീര നന്ദനെ കുറിച്ച് ആൻ അഗസ്റ്റിൻ.
' എനിക്ക് ശാശ്വതമായി അവകാശപ്പെടാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ, അത് നമ്മുടെ സൗഹൃദമാണ്. നീ എപ്പോഴും എന്റേതായിരിക്കും! മീര നന്ദൻ'-
ആൻ അഗസ്റ്റിൻ കുറിച്ചു.
ഏഴ് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ 13 ചിത്രങ്ങളിൽ ആൻ വേഷമിട്ടു.സൂരാജ് വെഞ്ഞാറമൂട്,ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. സിനിമ റിലീസിന് ഒരുങ്ങുകയാണ്.