ഇത് നടി ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്, ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായി നടി, സുരാജ് ചിത്രം ഓണത്തിനോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (08:59 IST)
വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആന്‍ അഗസ്റ്റിന്‍ അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിലുണ്ട്. ചെറിയൊരു ഇടവേളക്ക് ശേഷം താരം തിരിച്ചെത്തുകയാണ്. 2017ല്‍ പുറത്തിറങ്ങിയ സോളോ എന്ന ആന്തോളജി ചിത്രത്തിനു ശേഷം നടിയെ സിനിമകളില്‍ കണ്ടിരുന്നില്ല. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് സുരാജിന്റെ നായികയായി ആന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു.
എം മുകുന്ദന്‍ തിരക്കഥയൊരുക്കിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി.ഹരികുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് വൈകാതെ തന്നെ ഉണ്ടാകാനാണ് സാധ്യത. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :