അനുബന്ധ വാര്ത്തകള്
- ഐപിഎൽ നേടണം, മൂന്ന് പ്രമുഖ താരങ്ങളെ ചെന്നൈ ഒഴിവാക്കും!!!
- ബിഗിൽ 300 കോടി, മകൻറെ പടവുമായി വിക്രം പേടിച്ചോടി !
- ദളപതിയുടെ വില്ലൻ വേഷം, ത്രില്ലടിച്ച് അഭിഷേകും യാഷും! - സൂപ്പർതാരങ്ങൾ ‘നോ’ പറഞ്ഞതോടെ ഭാഗ്യം തുണച്ചത് വിജയ് സേതുപതിയെ
- ദളപതി 64 - നായകനില്ല, നായികയില്ല; ഒരു കൂട്ടം വില്ലന്മാരുടെ കഥ?!
- അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരുഖ് ഖാന് ചിത്രത്തിന് പേര് - സങ്കി !
അറ്റ്‌ലീയും വിജയും വീണ്ടും ഒന്നിക്കുന്നു, സൂചന നൽകി ട്വിറ്റർ പോസ്റ്റ്
തമിഴ് സിനിമാപ്രേമികളുടെയും പ്രത്യേകിച്ച് വിജയ് ആരാധകരുടെയും ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകെട്ടാണ് വിജയ്-ആറ്റ്ലീ കൂട്ടുകെട്ട്.
രണ്ടുപേരും ഒന്നിച്ചപ്പോളെല്ലാം പ്രേക്ഷകപ്രതീക്ഷക്കൊത്ത മികച്ച ചിത്രങ്ങളാണ് ലഭിചിട്ടുള്ളത്. ഇരുവരും ഒന്നിച്ച തെരി,മെർസൽ ബിഗിൽ എന്നിവയെല്ലാം ബോക്സോഫീസിൽ തരംഗം സ്രുഷ്ടിച്ച ചിത്രങ്ങളാണ്. ബിഗിൽ 300 കോടിയോളം കളക്ഷൻ നേടി മികച്ച പ്രകടനമാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്.
ബിഗിലിന്റെ വൻ വിജയത്തോട് കൂടി ആറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആ കാത്തിരിപ്പിന് പ്രേക്ഷകർ അധികം കാത്തുനിൽക്കേണ്ടിവരില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആറ്റ്ലീ തന്നെ ട്വിറ്ററിൽ പങ്കുവെച്ച ആറ്റ്ലീയും വിജയും 5 എന്ന ജേർസി നമ്പർ ഇട്ട് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജേർസിയിലെ അഞ്ച് എന്നത് ആറ്റ്ലീയുടെ അഞ്ചാം ചിത്രത്തിന്റെ സൂചനയാണെന്നും ചിത്രത്തിൽ വിജയും ഉണ്ടാകുമെന്നും ആരാധകർ പറയുന്നു.
രാജാറാണി,തെരി.മെർസൽ,ബിഗിൽ എന്നിങ്ങനെ നാല് ചിത്രങ്ങളാണ് ആറ്റ്ലീ ഇതുവരെ സംവിധാനം ചെയ്തിരിക്കുന്നത്.
അവസാനം പുറത്തിറങ്ങിയ ബിഗിൽ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.